അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് 51,000 ചെങ്കല്ലുകള്‍ സംഭാവന ചെയ്യും; ചൂളയുടമ

ബാബു റാം യാദവാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 51,000 ചെങ്കല്ലുകള്‍ സംഭവന ചെയ്തിരിക്കുന്നത്.

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ചെങ്കല്ലുകള്‍ സംഭാവന ചെയ്ത് ചൂളയുടമ. ബാബു റാം യാദവാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 51,000 ചെങ്കല്ലുകള്‍ സംഭവന ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഒരു ചെങ്കല്‍ ചൂള ഫാക്ടറിയുടെ ഉടമയാണ് അദ്ദേഹം.

അയോധ്യയില്‍ രാമക്ഷേത്രത്തിനായി സംഭാവന ചെയ്യാനുള്ള പ്രത്യേക ചെങ്കല്ലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിനായി 106 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ബാബു റാം പറഞ്ഞു.

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ തന്നെ രാമക്ഷേത്രത്തിനായി ചെങ്കല്ലുകള്‍ സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനായി നിര്‍മ്മാണ തൊഴിലാളികള്‍ ചൂളക്കുള്ളില്‍ ചെരുപ്പ് ധരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തിയായ ഓരോ കല്ലിനും മൂന്ന് കിലോ ഗ്രാം വീതം ഭാരമുണ്ടാകുമെന്നും ചൂളയുടമ അറിയിച്ചു.

Exit mobile version