മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീംകോടതിയില്‍; ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ്, എന്നീ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറിനുമെതിരെ ഹര്‍ജി സമര്‍പ്പിച്ചു.

മൂന്ന് കക്ഷികളും സംയുക്തമായിട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version