പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുരോഹിതന്‍ അറസ്റ്റില്‍.

ഗവ എയ്ഡഡ് സ്‌കൂള്‍ കറസ്‌പോന്‍ഡന്റായ ക്രിസ്ത്യന്‍ പുരോഹിതന്‍ മരിയ അന്തോണി രാജ് (65) ആണ് അറസ്‌റിലായത്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പുരോഹിതന്‍ അറസ്റ്റില്‍. ഗവ എയ്ഡഡ് സ്‌കൂള്‍ കറസ്‌പോന്‍ഡന്റായ ക്രിസ്ത്യന്‍ പുരോഹിതന്‍ മരിയ അന്തോണി രാജ് (65) ആണ് അറസ്‌റിലായത്.

ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ പുരോഹിതനെ നീക്കം ചെയ്യണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്‌നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൂട്ടാകാതിരുന്നതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരായ പെണ്‍കുട്ടികളും മാതാപിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റുമായി അന്വേഷണം നടത്തി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ വുമന്‍സ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യത് റിമാന്‍ഡ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എല്‍ ബാലാജി സരവനന്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം സ്‌കൂളില്‍ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടികളെ കൗണ്‍സിലിങിനും മെഡിക്കല്‍ പരിശോധനയ്ക്കും അയച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version