അമ്പലത്തില്‍ പോയി ഭക്തിയോടെ പ്രാര്‍ത്ഥന നടത്തി; ഒടുവില്‍ ദേവിയുടെ വെള്ളിക്കിരീടവുമായി കള്ളന്‍ മുങ്ങി! വൈറലായി വീഡിയോ

ഭക്തിയോടെ പ്രാര്‍ത്ഥന നടത്തിയ ശേഷം ദേവിയുടെ വെള്ളിക്കിരീടവുമായി കള്ളന്‍ മുങ്ങി. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചുനിന്ന കള്ളന്‍ ദേവിയുടെ വെള്ളിക്കിരീടവുമായി സ്ഥലം വിടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഹൈദരാബാദ്: ഭക്തിയോടെ പ്രാര്‍ത്ഥന നടത്തിയ ശേഷം ദേവിയുടെ വെള്ളിക്കിരീടവുമായി കള്ളന്‍ മുങ്ങി. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചുനിന്ന കള്ളന്‍ ദേവിയുടെ വെള്ളിക്കിരീടവുമായി സ്ഥലം വിടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് പ്രായശ്ചിത്തമായി പല തവണ ഏത്തമിട്ടു. പിന്നീട് മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമായതോടെ ദേവിയുടെ ശിരസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച് പുറത്തേക്ക് നടക്കുകയായിരുന്നു.

ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് രസകരമായ സംഭവം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ കൊണ്ടുപോയത്. 10,000 രൂപയോളം ഇതിന് വിലവരും.

മോഷണം നടക്കുമ്പോള്‍ പൂജാരിയടക്കം ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുവച്ചിരിക്കുന്ന ബൈക്കില്‍ കയറി ഇയാള്‍ വേഗത്തില്‍ പോകുന്ന ദൃശ്യം പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അബിദ്സ് ഇന്‍സ്പെക്ടര്‍ സുന്ദല രവി കുമാര്‍ പറഞ്ഞു.

മോഷണ വിവരം അറിഞ്ഞതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിസിടിവിയില്‍ നിന്നും കള്ളനെ തിരിഞ്ഞറിഞ്ഞ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Exit mobile version