‘ യുവാവിനെ കൊലപ്പെടുത്തിയത് ഞങ്ങളാണ് ‘! കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്കിലൂടെ ഗുണ്ടാസംഘത്തിന്റ വെളിപ്പെടുത്തല്‍

യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആ വിവരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ഗുണ്ടാസംഘം. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ് സംഭവം. 26കാരനായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

അമൃത്സര്‍: യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആ വിവരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ഗുണ്ടാസംഘം. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ് സംഭവം. 26കാരനായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹര്‍വിന്ദര്‍ സിംഗ് സന്ദു എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പഴയ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പാണ്ഡോരി സ്വദേശി മന്‍ദീപ് സിംഗ് (26)നെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ രണ്ടു പേര്‍ ആക്രമച്ചത്. എട്ടു വെടിയുണ്ടകളാണ് മന്‍ദീപിന്റെ ദേഹത്ത് തുളച്ചുകയറിയത്. കൊലയാളികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

‘പാണ്ഡോരിയിലെ കൊലപ്പെടുത്തിയത് ഞങ്ങളാണ്. ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ് ഈ കൊല. 25 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ 100 റൗണ്ട് വെടിയുതിര്‍ത്തിരിക്കും. ഭാവിയില്‍ ആരും ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാള്‍ക്കും കിട്ടുക. പോലീസ് നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നിരപരാധിയും കുടുങ്ങരുത്.’ ഹര്‍വിന്ദര്‍ സിംഗ് സന്ദു പറയുന്നു.

ആക്രമണങ്ങള്‍ നടത്തിയ ശേഷം അതിന്റെ ക്രെഡിറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഗുണ്ടാസംഘത്തിന്റെ രീതി പഞ്ചാബില്‍ പതിവ് കാഴ്ചയാണ്. അതേസമയം, പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version