യുഎസില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

US | Bignewslive

ന്യൂയോര്‍ക്ക് : യുഎസിലെ ക്വീന്‍സില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. മുപ്പത്തിയൊന്നുകാരനായ സത്‌നാം സിങ് ആണ് മരിച്ചത്. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന എസ്‌യുവി കാറിലിരിക്കെ അജ്ഞാതന്റെ വെടിയേല്‍ക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. നെഞ്ചിലും കഴുത്തിലും വെടിയേറ്റ സത്‌നാമിനെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also read : 45 ലക്ഷം രൂപയുടെ ലോകത്തിലെ ഏറ്റവും വിലകൂടിയ തലയിണ : പ്രത്യേകതകളിതൊക്കെ…

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സത്‌നാം സുഹൃത്തിന്റെ പക്കല്‍ നിന്ന് എസ് യുവി കടം വാങ്ങിയത്. അതുകൊണ്ട് തന്നെ സത്‌നാമിനെ തന്നെയാണോ കൊലപാതകി ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Exit mobile version