പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി മുസ്ലീം യുവാവ് ഒളിച്ചോടി; അറസ്റ്റ്

നവംബര്‍ 14ന് മുസ്ലീം യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു

ഗുവാഹത്തി: മധ്യ അസമില്‍ ലവ് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് 12 പേര്‍ അറസ്റ്റില്‍. മധ്യ അസമില്‍ ഹൊജായ് ജില്ലയിലാണ് സംഭവം. നവംബര്‍ 14ന് മുസ്ലീം യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹൊജായിയിലെ അഹമ്മദ് നഗറില്‍ താമസിക്കുന്ന പ്രതി മുസ്ലീം ആണെന്ന് കാര്യ ണറച്ചു വെച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് പ്രണയത്തിലാവുകയും പെണ്‍കുട്ടിയുമായി ഒളിച്ചോടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയാരുന്നു. അതേസമയം ഒളിച്ചോടിയ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മോറിഗാവ് ജില്ലയില്‍ നിന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഹോജായിയില്‍ നിന്നാണ് പിടികൂടിയത്.

Exit mobile version