കാറ്റിന്റെ വേഗത വര്‍ധിച്ചു; ഡല്‍ഹിയില്‍ വായു മലിനീകരണ തോതില്‍ നേരിയ കുറവ്

ഇതേരീതിയില്‍ രണ്ടു ദിവസം കൂടി കാറ്റ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ വായു മലിനീകരണ തോതില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇതോടെ പലയിടത്തും വായു മലിനീകരണ തോത് 400ല്‍ താഴെയായി. കഴിഞ്ഞ ദിവസങ്ങളില്‍ വായു മലിനീകരണ തോത് 500 മുകളിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ 400 ആയിരിക്കുന്നത്.

ഇതേരീതിയില്‍ രണ്ടു ദിവസം കൂടി കാറ്റ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയാണെങ്കില്‍ വായു മലിനീകരണത്തിന്റെ തോതില്‍ കാര്യമായ കുറവ് ഉണ്ടാവുമെന്നാണ് വിദ്ധഗ്ദരുടെ അഭിപ്രായം.

അതേസമയം അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നിരുന്നു. 15 മിനിട്ട് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് ഈടാക്കുന്നത്. ‘ഓക്സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്സിജന്‍ ബാറില്‍ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്സിജന്‍ ലഭിക്കുക.

Exit mobile version