അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പദവി രാജിവച്ചു

മുംബൈ: അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവി രാജിവച്ചു. കൂടെ നാല് ഡയറക്ടര്‍മാരും രാജി വച്ചു. ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ എന്നിവരാണ് രാജിവച്ച നാല് പേര്‍. ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച കാര്യം അനില്‍ അംബാനി അറിയിച്ചത്.

പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്ന നടപടികള്‍ തുടങ്ങാനിരിക്കെയാണ് രാജി. കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവിയില്‍ നിന്നും രാജിവച്ചിരുന്നു. മേല്‍സൂചിപ്പിച്ച രാജികള്‍ കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version