രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ലോകത്ത് ഏറ്റവും മലിനമായ നഗരമെന്ന് റിപ്പോര്‍ട്ട്; ആദ്യ പത്തില്‍ ഇന്ത്യയില്‍ മൂന്ന് നഗരങ്ങള്‍

എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹിയെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹിയെ തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മലിന നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹി.

രാജ്യത്ത് ഡല്‍ഹിക്ക് പുറമേ ആദ്യ പത്തില്‍ കൊല്‍ക്കത്തയും മുംബൈയും ഇടം നേടിട്ടുണ്ട്. കൊല്‍ക്കത്ത അഞ്ചാം സ്ഥാനം, മുംബൈ ഒമ്പതാം സ്ഥാനവും. കൊലക്കത്തയില്‍ എയര്‍ ക്വാളിറ്റി ഇന്റക്‌സ് 161 ഉം മുംബൈയില്‍ ഇത് 153 ഉം ആണ്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവുമധികം ലോധി റോഡ്, ഫരീദാബാദ്, മോതി നഗര്‍, പശ്ചിം വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണെന്ന് സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ 0-50 മാത്രമാണ് നല്ല വായു ഉള്ളതെന്ന് എയര്‍ ക്വാളിറ്റി ഇന്റക്‌സ് വ്യക്തമാക്കി. 51-100 വരെ തൃപ്തികരവും 101-200 വരെ തീക്ഷ്ണത കുറഞ്ഞതും, 201-300 മോശം വായുവും, 301-400 വരെ വളരെ മോശം വായുവും, 401-500 വരെ അതിതീവ്രമായ മോശം വായുവുമാണ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നത്. ദീപാവലി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ക്വാളിറ്റി ഇന്റക്‌സ് പ്രകാരം അതിതീവ്രമാണ്.

വായുമലിനീകരണം രൂക്ഷമായതോടെ കേന്ദരസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒരുമിച്ച് മലിനീകരണത്തിനുള്ള പ്രതിവിധി കാണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. -ല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ രണ്ടു തവണ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Exit mobile version