പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം, എതിര്‍പ്പില്ല; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നില്ല

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ സഫര്യാബ് ജിലാനി. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ ചിലര്‍ റിട്ട് ഹര്‍ജി നല്കിയതെന്നും കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.

ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നില്ല. ആരെങ്കിലും ഇസ്ലാം സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക വിരുദ്ധമാണ്. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചതെന്നും ജിലാനി പറഞ്ഞു.

കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മക്കയിലും മദീനയിലും പോലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും ജിലാനി ചൂണ്ടിക്കാട്ടി.

Exit mobile version