ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടും; തൃപ്തി ദേശായി

യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത പശ്ചാത്തലത്തില്‍ ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി.

മുംബൈ: യുവതി പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത പശ്ചാത്തലത്തില്‍ ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി.

ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനത്തിന് സുപ്രിംകോടതി സ്റ്റേ നല്‍കിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തൃപ്തിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു.

Exit mobile version