വായുമലിനീകരണം അതിരൂക്ഷം; രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് രണ്ടുദിവസം കൂടി അവധി, വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം.

അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ട് ആരോഗ്യ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഈ സാഹചര്യത്തില്‍ മൂന്നാമതും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിട്ടുണ്ട്.

എന്നാല്‍ അയല്‍ സംസ്ഥാനാങ്ങളില്‍ കത്തിക്കുന്ന കാര്‍ഷിക അവശിഷ്ടങ്ങളാണ് ഡല്‍ഹിയില്‍ അതിരൂക്ഷ അന്തരീക്ഷ മലിനീകരണം ഉണ്ടാകാന്‍ കാരണമെന്ന് കേജ്രിവാള്‍ പറഞ്ഞു. ഇതുകാരണം രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ ലോകരാജ്യങ്ങള്‍ക്കിടയില്‍ മോശമാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version