ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; തൃപ്തി ദേശായി

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി പറഞ്ഞു.

മുംബൈ: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നാണ് വിധി പറയുക. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ആദ്യ കോടതി വിധി.

അതേസമയം, ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല. തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

Exit mobile version