വായുമലിനീകരണം തടയാനുള്ള നടപടികള്‍ ഫലം കണ്ടില്ല; രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വായുമലിനീകരണം തടയാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. സംസ്ഥാനത്ത് വായുമലിനീകരണം 450-500 പോയന്റിന് ഇടയിലെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വായുമലിനീകരണം തടയാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. സംസ്ഥാനത്ത് വായുമലിനീകരണം 450-500 പോയന്റിന് ഇടയിലെത്തി.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഈ വിലക്കെല്ലാം കാറ്റില്‍ പറത്തുകയാണ്. അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാത്തത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പഞ്ചാബിലെ കര്‍ഷകര്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്താന്‍ തയ്യാറാകുന്നില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നവംബര്‍ ആറിന് സുപ്രീംകോടതി വിഷയത്തില്‍ ഇടപ്പെടുകയും പഞ്ചാബ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കാര്‍ശികാവശിഷ്ടങ്ങള്‍ കത്തിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് കൊടുക്കാന്‍ നിര്‍ദേശമുണ്ട്. എന്നിരുന്നാലും ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version