അഞ്ച് ഏക്കര്‍ സ്ഥലത്ത് വിദ്യാലയം പണി കഴിപ്പിക്കൂ: അയോധ്യ വിധിയെ സ്വാഗതം ചെയ്ത് സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍

ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ മുസ്ലിംങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് വിദ്യാലയമാണ് പണി കഴിപ്പിക്കേണ്ടതെന്ന് സ്‌ക്രിപ്റ്റ് റൈറ്ററും സിനിമാ നിര്‍മാതാവുമായ സലിം ഖാന്‍. ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ടത് ഒരു മോസ്‌ക് അല്ലെന്നും വിദ്യാലയങ്ങള്‍ ആണെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അദ്ദേഹം പറഞ്ഞു.

ബോളിവുഡിലെ താരങ്ങളായ സല്‍മാന്‍ ഖാന്‍, സോഹാലി ഖാന്‍, അര്‍ബ്ബാസ് ഖാന്‍ എന്നിവരുടെ പിതാവാണ് സലിം ഖാന്‍. ഒരു മുസ്ലിമിന്റെ രണ്ട് ഗുണങ്ങളായി പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് സ്‌നേഹവും ക്ഷമയുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതോടു കൂടി അയോധ്യ ഭൂമി തര്‍ക്കം അവസാനിക്കുകയാണ്. മുസ്ലിമുകള്‍ ഈ രണ്ട് ഗുണങ്ങള്‍ ചേര്‍ത്തു പിടിക്കുകയും മുന്നോട്ടു പോകുകയും വേണം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇനി പുനഃസൃഷ്ടിക്കരുത്. മുന്നോട്ടു പോകുക’ – സലിം ഖാന്‍ പറഞ്ഞു.

Exit mobile version