ഹോട്ടല്‍ വാഷ്‌റൂമില്‍ ഒളിക്യാമറ; കൈയ്യോടെ പിടികൂടി യുവതി

പൂനെയില്‍ ഹോട്ടലിനുള്ളില്‍ രഹസ്യ ക്യാമറ കണ്ടെത്തി. ഇവിടെ എത്തിയ യുവതിയാണ് ക്യാമറ കൈയ്യോടെ പിടികൂടിയത്. ഹോട്ടലിലെ വാഷ്‌റൂമിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്.

പൂനെയിലെ കഫേ ബിഹൈവ് എന്ന കഫേയിലാണ് സംഭവം നടന്നത്. സംഭവം ഹോട്ടല്‍ മാനേജ്‌മെന്റിനെ ഉടന്‍ അറിയിച്ചു. തന്നോട് പുറത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ട് 10 മിനിറ്റിനകം ക്യാമറ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. സംഭവം വിശദീകരിച്ചുകൊണ്ടുള്ള ട്വീറ്റും വൈറലായിരുന്നു.

എന്നാല്‍ കഫേ അധികൃതര്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടമക്ക് പണം വാഗ്ദാനം ചെയ്യുകയാണുണ്ടായത്. സൊമാറ്റോയില്‍ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിവ്യൂ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗികമായി പരാതിപ്പെട്ടാല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version