അയോധ്യ വിധി എല്‍കെ അഡ്വാനിക്കുള്ള ആദരം; ബിജെപി നേതാവ് ഉമാ ഭാരതി

ന്യൂഡല്‍ഹി: അയോധ്യ വിധി മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്കുള്ള ആദരമാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. അയോധ്യ തര്‍ക്കഭൂമി ഹന്ദുക്കള്‍ക്ക് വിട്ട് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അയോധ്യക്ക് വേണ്ടി ജീവന്‍ നല്‍കിയവര്‍ക്കുള്ള ആദരമാണെന്നും ഉമാഭാരതി വ്യക്തമാക്കി.

അയോധ്യയ്ക്ക് വേണ്ടി ഒരുപാട് പേര്‍ പരിശ്രമിച്ചിട്ടുണ്ട്. അഡ്വാനിയുടെ നേതൃത്വത്തിലാണ് തങ്ങള്‍ കഠിനമായി പരിശ്രമിച്ചതെന്നും അതിനാല്‍ ഈ വിധി അഡ്വാനിക്കുള്ള ആദരമാണെന്നും ഉമാഭാരതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിശുദ്ധമായ വിധിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം എല്ലാവരുടേയും വാദങ്ങള്‍ കേട്ടാണ് സുപ്രീംകോടതി പരിഹരിച്ചത്. ഇന്ന് രാവിലെയായിരുന്നു വിധി പ്രഖ്യാപനം. കോടതി വിധി ആരുടെയും തോല്‍വിയും പരാജയവുമായി കാണേണ്ടതില്ലെന്നും രാമഭക്തിയോ റഹീം ഭക്തിയോ അല്ല, രാഷ്ട്രഭക്തി ശക്തിപ്പെടുത്തുക എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Exit mobile version