സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ അംഗീകരിക്കണം; സമാധാനം പാലിക്കണം: നിതിൻ ഗഡ്കരി

ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിപ്പിച്ച സുപ്രധാനമായ വിധിയെ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോടതിവിധി അംഗീകരിക്കണമെന്നും രാജ്യത്തെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിഷയത്തിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകരുതെന്നും സുപ്രീം കോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്നും സാമൂഹിക ഐക്യത്തിന് ഇത് ഗുണം ചെയ്യുമെന്നും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ മുഖ്യമന്ത്രി നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്നും മുസ്‌ലിംകൾക്ക് പകരം ഭൂമി നൽകാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. അതേ സമയം തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്.

2010 സെപ്റ്റംബർ 30ന് അയോധ്യയിലെ തർക്കഭൂമി നിർമോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോർഡ് ഉൾപ്പടെയുള്ള മുസ്‌ലിം കക്ഷികളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version