അയോധ്യ; സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ല; എന്നാല്‍ വിധിയെ മാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്

കേസിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സഫര്യാബ് ജിലാനി പറഞ്ഞു.

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. എന്നാല്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും സുന്നി വഖബ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്യാബ് ജിലാനി പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്തു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ല. കേസിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സഫര്യാബ് ജിലാനി പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധി. പകരം പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതെസമയം തര്‍ക്ക ഭൂമിയുടെ അവകാശം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല.

Exit mobile version