‘നമ്മള്‍ ഒന്ന്’ ട്വിറ്ററിലും നിറഞ്ഞ് അയോധ്യ; വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ്

12,000 ല്‍ അധികം ട്വീറ്റുകളാണ് ഇത്തരത്തില്‍ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യ വിധി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററിലും നിറയുകയാണ് അയോധ്യ. ‘നമ്മള്‍ ഒന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം നിറയുന്നത്. ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗോടു കൂടിയാണ് വൈറലാകുന്നത്. 12,000 ല്‍ അധികം ട്വീറ്റുകളാണ് ഇത്തരത്തില്‍ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമെല്ലാമുള്ള നിരവധി ട്വീറ്റുകളാണ് ഇതിനോടകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാല്‍ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയാ ഉപയോഗവും ഓണ്‍ലൈന്‍ ഇടപെടലും ശ്രദ്ധിക്കണെമന്ന് ജനങ്ങള്‍ക്ക് കനത്ത നിര്‍ദേശവും നല്‍കിയിരുന്നു.

Exit mobile version