അയോധ്യ; തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

അതെസമയം കേസില്‍ അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിന് അല്ലെന്നുമുള്ള ഷിയാ വഖഫ് ബോര്‍ഡിന്റെ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

അതെസമയം കേസില്‍ അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ ഏകകണ്ഠമായ വിധി വരുമെന്ന് ഉറപ്പായി. ഭരണഘടനാ ബെഞ്ചിന്റെത് ഒരൊറ്റ വിധിയാകും.

സാധാരണ ജഡ്ജിമാരുടെ ഇടയില്‍ അഭിപ്രായ ഭിന്നത വന്നാല്‍ സ്വന്തം നിലയില്‍ എല്ലാവരും വിധി രേഖപ്പെടുത്തുകയും ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിധിയായി സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്.

Exit mobile version