നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മാരുതി വാനില്‍ ഇടിച്ചു; 12 പേര്‍ മരിച്ചു

സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ചിറ്റൂര്‍: കണ്ടെയ്‌നര്‍ ലോറിയും മാരുതി വാനും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ്.

ബംഗളൂരു-ചെന്നൈ ദേശീയ പാതയില്‍ ഇന്നലെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരില്‍ എട്ടുപേര്‍ സ്ത്രീകളാണ്. നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പളനിയില്‍ നിന്നും വരികയായിരുന്ന വാനില്‍
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിഞ്ഞു.

12 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

Exit mobile version