ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. രാജ്ഭവനിലെത്തിയ ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് രാജിക്കത്ത് കൈമാറി. രാജിക്കത്ത് നല്‍കുമ്പോള്‍ മറ്റുമന്ത്രിമാരും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.

കാവല്‍ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ ഒമ്പതിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകളുണ്ട്

അതേസമയം സര്‍ക്കാര്‍ രൂപികരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ശിവസേന രംഗത്തെത്തി. എന്‍സിപി മേധാവി ശരത് പവാറിന്റെ വീട്ടിലേത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വീണ്ടും കൂടിക്കാഴ്ച നടത്തി. കൂടാതെ എംഎല്‍എമാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

Exit mobile version