പച്ചക്കറി കൃഷിക്ക് ഒപ്പം നട്ടുനനച്ചത് 17 കഞ്ചാവ് ചെടികൾ; മരുമകൻ അറസ്റ്റിൽ, ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല’ സ്ഥാനം രാജിവെച്ച് ബിജെപി നേതാവായ അമ്മായിയച്ഛൻ

മലയിൻകീഴ്: പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ നിന്നും 17 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. സംഭവത്തിൽ സന്തോഷിന്റെ മകളുടെ ഭർത്താവായ വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ 33 കാരനായ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തമായി ഫ്‌ളക്‌സ് അടിച്ച് എസ്എസ്എല്‍സി വിജയം ആഘോഷിച്ച് കുഞ്ഞാക്കു; വൈറല്‍ താരം ഇവിടെയുണ്ട്

പച്ചക്കറി കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് രഞ്ജിത്ത് 17 കഞ്ചാവ് ചെടികൾ വളർത്തിയത്. പൊലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇതിനു പിന്നാലെ ബിജെപി നേതാവ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനു അറസ്റ്റിലായി എന്ന വാർത്ത പരന്നു.

സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. എന്നാൽ താൻ നിരപരാധിാണെന്ന് അറിയിച്ച് സന്തോഷ് തന്നെ നേരിട്ട് രംഗത്തെത്തി. ശേഷം, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

‘ വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല ‘ എന്ന് കുറിപ്പിട്ടാണ് വിളപ്പിൽ സന്തോഷ് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണ് സന്തോഷിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളുമായി രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവർത്തനവും കഞ്ചാവ് ചെടി വളർത്തലും താൻ തന്നെയാണ് ബന്ധപ്പെട്ടവരോടു പറഞ്ഞതെന്നും സന്തോഷ് അറിയിച്ചു.

Exit mobile version