പിറന്നാള്‍ ആഘോഷിക്കാന്‍ റീയൂണിയന്‍ ദ്വീപിലെത്തി; ഇടയ്ക്ക് വെച്ച് കാണാതായ ഭര്‍ത്താവിനെ പിന്നീട് യുവതി കണ്ടത് സ്രാവിന്റെ വയറ്റില്‍

പിറന്നാള്‍ ആഘോഷിക്കാന്‍ റീയൂണിയന്‍ ദ്വീപിലെത്തിയതായിരുന്നു ബ്രിട്ടണ്‍ സ്വദേശികളായ ദമ്പതികള്‍. ഇവിടെ വെച്ച് പുറത്തറിങ്ങിയ ഭര്‍ത്താവ് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ പിന്നെ തിരിച്ച് വന്നില്ല. തുടര്‍ന്ന് ഭാര്യ വരിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റിച്ചാര്‍ഡിന്റെ ശരീര ഭാഗങ്ങള്‍ സ്രവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി.

പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് റിച്ചാര്‍ഡിനെ കാണാതായ ഭാഗത്തുനിന്ന് പിടിച്ച നാല് സ്രാവുകളിലൊന്നിന്റെ വയറ്റില്‍ നിന്ന് ഒരു മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തി. കൈയുടെ ഒരു ഭാഗമായിരുന്നു സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വിരള്ളില്‍ ഉണ്ടായിരുന്ന മോതിരം കണ്ടാണ് വരിറ്റി ഭര്‍ത്താവിനെ തിരിച്ചറിഞ്ഞത്.

മോതിരത്തിന്റെ അടിസ്ഥാനത്തില്‍ സ്രാവിന്റെ വയറ്റില്‍ നിന്നും ലഭിച്ചത് റിച്ചാര്‍ഡിന്റേതെന്ന് ഉറപ്പുവരുത്താന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് വരണമെന്നും പോലീസ് വ്യക്തമാക്കി.

കടലില്‍ നിന്ന് പിടികൂടിയ സ്രാവുകളെ റിസര്‍ച്ച് സെന്ററിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തപ്പോഴാണ് മനുഷ്യന്റെ ശരീരഭാഗം വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം റിച്ചാര്‍ഡ് മരിച്ചത് സ്രാവിന്റെ ആക്രമണത്തില്‍ തന്നെയാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

നിരവധി സഞ്ചാരികള്‍ എത്തുന്ന റീയൂണിയന്‍ ദ്വീപില്‍ സ്രാവ് ആക്രമണം പതിവാണ്. മരിച്ച റിച്ചാര്‍ഡിന്റെ കുടുംബത്തിന് എന്ത് സഹായവും ചെയുമെന്ന് റീയൂണിയന്‍ അധികൃതരും എംബസിയും വ്യക്തമാക്കി.

Exit mobile version