അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഒരു ജവാന് വീരമൃത്യു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീരമൃത്യു. ജമ്മു കാശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്.

കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീരമൃത്യു. ജമ്മു കാശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്സൈന്യം വെടിയുതിര്‍ത്തത്.

അതേസമയം, പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ കൂടതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 20 ന് കുപ് വാര ജില്ലയിലെ തങ്ദാര്‍ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version