തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; രണ്ട് ദിവസത്തിനുള്ളില്‍ 130 യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 30 കിലോ സ്വര്‍ണ്ണം

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്

ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 130 യാത്രക്കാരില്‍ നിന്നായി രണ്ട് ദിവസങ്ങളിലായി പിടികൂടിയത് 30 കിലോ സ്വര്‍ണ്ണമാണ്. നവംബര്‍ അഞ്ചിനും ആറിനുമാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.

തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി യാത്രക്കാര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണ്ണം കടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിനു പുറമെ യാത്രക്കാരില്‍ നിന്ന് രേഖകളില്ലാത്ത ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version