രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടയില്‍ ഇല്ലാതായത് 3400 ഓളം ബാങ്ക് ശാഖകള്‍!

ചന്ദ്രശേഖര്‍ ഗൗഡ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്

ഇന്‍ഡോര്‍: രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടയില്‍ ഇല്ലാതായത് 3400 ഓളം ബാങ്ക് ശാഖകള്‍. ചന്ദ്രശേഖര്‍ ഗൗഡ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

26 പൊതുമേഖലാ ബാങ്കുകളുടെ 3400 ഓളം ബ്രാഞ്ചുകള്‍ ഇല്ലാതായെന്നാണ് വിവരാവകാശ രേഖയിലൂടെ ലഭിച്ച വിവരം. ഇതില്‍ 75 ശതമാനം ശാഖകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ലയനത്തെ തുടര്‍ന്ന് ഇല്ലാതായവയാണ്.

2014-15 കാലയളവില്‍ 90 ബ്രാഞ്ചുകളും 2015-16 ല്‍ 126 ബ്രാഞ്ചുകളും 2016-17 ല്‍ 253 ബ്രാഞ്ചുകളും 2017-18 ല്‍ 2083 ബ്രാഞ്ചുകളും 2018-19 ല്‍ 875 ബ്രാഞ്ചുകളുടെ പ്രവര്‍ത്തനവുമാണ് നിലച്ചത്. ഇതില്‍ തന്നെ 2568 ബ്രാഞ്ചുകള്‍ എസ്ബിഐയുടേതാണ്. ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയടക്കം 26 പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളാണ് ഈ കാലയളവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Exit mobile version