ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം നടപ്പാക്കാന്‍ ഡല്‍ഹി ട്രാഫിക്ക് പോലീസിന്റെ 200 ടീമീനെയും 5,000 സന്നദ്ധ പ്രവര്‍ത്തകരെയും ചുമതലപ്പെടുത്തി. രാവിലെ എട്ട് മണി മുതലാണ് വാഹനങ്ങള്‍ക്ക്
നിയന്ത്രണം ഉണ്ടാവുക.

ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക. ഈ ദിവസങ്ങളില്‍ ഒമ്പതര മുതല്‍ ആറ് വരെ, പത്തര മുതല്‍ ഏഴ് വരെ എന്നിങ്ങനെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം ക്രമീകരിച്ചു.

രജിസ്റ്റര്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ 4,6,8 ,12,14 എന്നീ ദിവസങ്ങളില്‍ റോഡില്‍ പ്രവേശനമില്ല. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് 5,7,9,11,13,15 എന്നീ ദിവസങ്ങളിലും റോഡില്‍ പ്രവേശനമില്ല.

Exit mobile version