കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നില്‍, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം തുടങ്ങി എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കി; രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്നും റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം തുടങ്ങി എല്ലാ മേഖലകളെയും നിരോധനം പ്രതിസന്ധിയിലാക്കിയെന്നും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് നരേന്ദ്രമോഡി അന്ന് പറഞ്ഞത്. എന്നാല്‍ ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാന്‍ കഴിഞ്ഞില്ലെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതോടൊപ്പം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമളെന്നും രാജ്യത്തെ വലിയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Exit mobile version