അന്തരീക്ഷ മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയിലേയ്ക്കുള്ള 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, എയര്‍ ഇന്ത്യയുടെ മാത്രം തിരിച്ചുവിട്ടത് 12 വിമാനങ്ങള്‍

ജയ്പുര്‍, അമൃത്സര്‍, ലഖ്നൗ എന്നീ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. വഴിമുടി കിടക്കുന്നതിനാല്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. കൂടാതെ മലിനീകരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലേയ്ക്കുള്ള 32 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ മാത്രം 12 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ജയ്പുര്‍, അമൃത്സര്‍, ലഖ്നൗ എന്നീ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.

അന്തരീക്ഷ മലിനീകരണം അപകടകരമാം വിധം ഉയര്‍ന്ന സാഹചര്യത്തില്‍ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്‌കൂളുകള്‍ക്ക് അഞ്ചാം തീയതിവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 12-ാം ക്ലാസുവരെയുള്ള സര്‍ക്കാര്‍, പ്രൈവറ്റ് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version