വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു; മനംനൊന്ത് 23കാരി ആത്മഹത്യ ചെയ്തു

കോയമ്പത്തൂര്‍ സ്വദേശിനിയായ 23കാരിയായ കവിതയാണ് ആത്മഹത്യ ചെയ്തത്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വളര്‍ത്തുനായെ ഉപേക്ഷിക്കാന്‍ പിതാവ് ആവശ്യപ്പെട്ടതില്‍ യുവതി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിനിയായ 23കാരിയായ കവിതയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതി സീസര്‍ എന്ന നായയെ വീട്ടില്‍ വളര്‍ത്തി വരുകയായരുന്നു. കഴിഞ്ഞദിവസം രാത്രി ഏറെ നേരമായി നായ കുരച്ചുകൊണ്ടിരുന്നു.

ഇതോടെ നായയുടെ കുരക്കേട്ട് തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് അയല്‍ക്കാര്‍ യുവതിയുടെ പിതാവിനോട് പരാതി നല്‍കി. തുടര്‍ന്ന് പിതാവ് യുവതിയെ വഴക്ക് പറയുകയും നായയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ മനോവിഷമം നേരിട്ട യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നെന്ന പോലീസ് പറയുന്നു. യുവതി മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനരികെ ആത്മഹത്യ കുറിപ്പും കണ്ടെത്തിട്ടുണ്ട്. സീസറെ സംരക്ഷിക്കണമെന്നും തനിക്ക് മാപ്പ് തരണമെന്നും എല്ലാ ആഴ്ചയിലും അടുത്തുള്ള ക്ഷേത്രത്തില്‍ പോകണമെന്നും യുവതി ആത്മഹത്യ കുറുപ്പില്‍ വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. യുവതി കോയമ്പത്തൂരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയാണ്.

Exit mobile version