അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ നില്‍ക്കാതെ തടങ്കലില്‍ കഴിയുന്ന കാശ്മീരിനെ സ്വതന്ത്രമാക്കുകയാണ് മോഡി സര്‍ക്കാര്‍ വേണ്ടത്; കവി സജ്ജാദ് ഹുസൈന്‍

രാജ്യത്തെ ഒരു വിഭാഗം ജനത മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതം തള്ളിനീക്കുമ്പോള്‍ എല്ലാം ശാന്തമാണെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകുമെന്ന് കവി സജ്ജാദ് ഹുസൈന്‍. അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ നില്‍ക്കാതെ തടങ്കലില്‍ കഴിയുന്ന കാശ്മീരിനെ സ്വതന്ത്രമാക്കുകയാണ് മോഡി സര്‍ക്കാര്‍ വേണ്ടതെന്ന് സജ്ജാദ് ഹുസൈന്‍ വ്യക്തമാക്കി.

ഡല്‍ഹിയിലുള്ള കാശ്മീരി ജനത നടത്തിയ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മൗലികാവകാശങ്ങളെല്ലാം നഷ്ടപ്പെട്ട കാശ്മീരി ജനത അത്യന്തം നരകജീവിതമാണ് തള്ളിനീക്കുന്നതെന്നും ഈ സന്ദര്‍ഭത്തില്‍ എല്ലാം ശാന്തമാണെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സജജാദ് ഇയു സംഘത്തിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി. ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ സംഘവും മോഡി സര്‍ക്കാരിന്റെ അതേ മനസ്ഥിതി ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൗലികാവകാശങ്ങളെല്ലാം നഷ്ടപ്പെട്ട ജമ്മുകാശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് പരിപാടയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേല്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്റെ ശ്വാസം മുട്ടലിലാണ് ജമ്മുകാശ്മീര്‍ ജനതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version