45 ശിവസേന എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ട്, ഇവരുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കും; ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സഞ്ജയ് ഖാഗഡെ. 45 സേന എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും സഞ്ജയ് ഖാഗഡെ വ്യക്തമാക്കി.

ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന പറഞ്ഞതിനെതിരെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തിയിരുന്നു. ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു.

അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് ആര്‍ക്കും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാറിനെ അഞ്ചുവര്‍ഷവും നയിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ടെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. നാളെയാണ് ബിജെപി നിയമസഭാ കക്ഷി യോഗം.

Exit mobile version