ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നാടാകെ ദീപാവലി ആഘോഷങ്ങളുടെ നിറവിലായിരുന്നു. വര്‍ണ്ണങ്ങള്‍ വാരിവിതറിയും മധുര പലഹാരങ്ങള്‍ നല്‍കിയും പടക്കം പൊട്ടിച്ചും ഗംഭീരമായി തന്നെയാണ് ദീപാവലിയെ വരവേറ്റിയത്. എന്നാല്‍ ദീപാവലി അടുപ്പിച്ച് വായു മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പലരും ലംഘിച്ചു. ഇതിന് പിന്നാലെ രൂക്ഷമായിരിക്കുകയാണ് ഡല്‍ഹിയിലെ വായു മലിനീകരണം.

നിലവില്‍ വായുവിലെ പിഎം 2.5ന്റെ അളവ് 500ന് മുകളിലാണ്. അളവ് 400 കടന്നാല്‍ തന്നെ സ്ഥിതി ഗുരുതരമാവും എന്നിരിക്കെയാണ് ഇത്. വായുവിന്റ ഗുണനിലവാരം അളക്കുന്ന കേന്ദ്രമാണ്(സഫര്‍) ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്.

നേരത്തെയും ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായിരുന്നു. ഇത് ഇനിയും ഉയരാതിക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി. ഇതിന്റെ ഭാഗമായി ദീപാവലി ആഘോഷ പടക്കങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വലിയ പടക്കങ്ങള്‍ ഉപയോഗിച്ചത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

Exit mobile version