അമ്മയുമൊത്ത് 20 വര്‍ഷം പഴക്കമുള്ള സ്‌കൂട്ടറില്‍ ഭാരത പര്യടനം; അടുത്ത യാത്രയ്ക്കായി ചെറു എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

മൈസൂര്‍ സ്വദേശി ദക്ഷിണ്‍മൂര്‍ത്തി കൃഷ്ണ കുമാറിനാണ് അമ്മയ്‌ക്കൊപ്പമുള്ള അടുത്ത യാത്രയ്ക്കായി ചെറു എസ്‌യുവി സമ്മാനിക്കാമെന്ന് ആനന്ദ് മഹീന്ദ്ര അറിച്ചത്

മുംബൈ: അമ്മയുമൊത്ത് 20 വര്‍ഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറില്‍ ഭാരത പര്യടനത്തിന് ഇറങ്ങിയ മൈസുരുകാരന് ചെറു എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കൃഷ്ണകുമാറിന്റെ യാത്ര വന്‍ ഹിറ്റായതോടെയാണ് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്.

മൈസൂര്‍ സ്വദേശി ദക്ഷിണ്‍മൂര്‍ത്തി കൃഷ്ണ കുമാറിനാണ് അമ്മയ്‌ക്കൊപ്പമുള്ള അടുത്ത യാത്രയ്ക്കായി ചെറു എസ്‌യുവി സമ്മാനിക്കാമെന്ന് ആനന്ദ് മഹീന്ദ്ര അറിച്ചത്. മൈസൂരിനപ്പുറം എന്തിന് വീടിന്റെ തൊട്ടടുത്ത സ്ഥലം പോലും കാണാത്ത 70 കാരിയായ അമ്മയെ ഇന്ത്യ മുഴുവന്‍ കാണിക്കുന്നതിന് വേണ്ടിയാണ് 39 കാരനായ കൃഷ്ണകുമാര്‍ കോര്‍പ്പറേറ്റ് ജോലി രാജി വെച്ച് രംഗത്ത് ഇറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച യാത്ര ഇതുവരെ 48100 കിലോമീറ്റര്‍ പിന്നിട്ടു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ തുടങ്ങിയവയും ഇരുവരും ഇതിനോടകം സന്ദര്‍ശിച്ച് കഴിഞ്ഞു. ഇരുപതു വര്‍ഷം പഴക്കമുള്ള സ്‌കൂട്ടര്‍ തന്റെ പിതാവ് സമ്മാനിച്ചതാണെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതെന്നുമാണ് കൃഷ്ണ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version