സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മു കാശ്മീരില്‍

ദീപാവലി പാവപ്പെട്ടവര്‍ക്കൊപ്പെം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കാശ്മീറില്‍. ദീപാവലി പാവപ്പെട്ടവര്‍ക്കൊപ്പെം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ദീപാവലി ആഘോഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

എന്നാല്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന മോഡിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. എന്ത്‌കൊണ്ട് മോഡി കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കുന്നില്ലെന്നാണ് സോണിയ ഗാന്ധിയുടെ ചോദ്യം. സര്‍ക്കാര്‍ ചൂഷണം അവസാനിപ്പിക്കണം. കര്‍ഷകന്റെ കഠിനാധ്വാനത്തിന് യഥാര്‍ത്ഥ മൂല്യം ലഭിക്കണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Exit mobile version