ഹരിയാനയില്‍ ഖട്ടര്‍ തന്നെ മുഖ്യമന്ത്രി; നാളെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും

നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഖട്ടര്‍ ഗവര്‍ണര്‍ സത്യദേവ് നരൈനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.

ചണ്ഡിഗഢ്: ഹരിയാനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവും. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗം ഖട്ടറിനെ നേതാവായി തെരഞ്ഞെടുത്തു. നാളെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.

നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഖട്ടര്‍ ഗവര്‍ണര്‍ സത്യദേവ് നരൈനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും.

നിയമ സഭയില്‍ പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) ഇന്നലെ ബിജെപിയുമായി ധാരണയില്‍ എത്തിയിരുന്നു. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെജെപിക്ക് പത്ത് അംഗങ്ങളുണ്ട്. ആറു സ്വതന്ത്രരും ബിജെപിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version