ഹരിയാന തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് തോല്‍വി

കൈതല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സുര്‍ജേവാല ജനവിധി തേടിയത്.

ഛണ്ഡിഗഢ്: ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് തോല്‍വി. ബിജെപിയുടെ ലീല റാമിനോടാണ് സുര്‍ജേവാല തോറ്റത്. 530 വോട്ടുകള്‍ക്ക് ലീല റാം വിജയിക്കുകയായിരുന്നു.

കൈതല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു സുര്‍ജേവാല ജനവിധി തേടിയത്. കൈതല്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിട്ടുണ്ട് സുര്‍ജേവാല. 2009 ലും 2014 ലുമായിരുന്നു എംഎല്‍എയായിരുന്നത്.

കൈതാലിലെ ജനങ്ങളുടെ തീരുമാനം വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് സുര്‍ജേവാല പ്രതികരിച്ചു.

Exit mobile version