ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലേക്ക്; മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നില്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അല്‌പേഷ് താക്കൂര്‍ പിന്നിലാണ്

ന്യൂഡല്‍ഹി: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലേക്ക്. ആറ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നു മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയും മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ നാല് സീറ്റുകള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചവയായിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അല്‌പേഷ് താക്കൂര്‍ പിന്നിലാണ്. രധന്‍പൂരില്‍ നിന്നാണ് അല്‍പേഷ് ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ രഘുഭായി ദേശായിയാണ് അല്‍പേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. അല്‍പേഷ് താക്കൂറിനൊപ്പം ബിജെപി പാളയത്തിലെത്തിയ ദാവല്‍സിന്‍ഹ് സല ബയാദും പിന്നിലാണ്.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലും പച്ചഡ് സീറ്റിലും ബിജെപിയാണ് മുന്നില്‍. അരുണാചലില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഖോന്‍സ വെസ്റ്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. ജലാലാബാദ്, ഫഗ്വാര, മുകേരിയന്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ദാഖയില്‍ എസ്എഡി ലീഡ് ചെയ്യുന്നു.

Exit mobile version