ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ദുഷ്യന്ത് ചൗതാല

90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം 46- സീറ്റുകളാണ്.

ഹരിയാന: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് 4 മണിക്കൂറുകള്‍ കഴിയുമ്പോള്‍ ബിജെപിക്ക് 38 സീറ്റുകളില്‍ മാത്രമാണ് ലീഡ് നില ഉയര്‍ത്താന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസ് 32 സീറ്റിലും മറ്റ് പാര്‍ട്ടികള്‍ 20 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. അതിനിടെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ സമീപിച്ചു. ചൗതാലയ്ക്ക് കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് അറിയിച്ചുവെന്നാണ് വിവരം.

പാര്‍ട്ടികള്‍ക്ക് ലീഡ് നിലനിര്‍ത്താനായില്ലെങ്കില്‍ തൂക്കു മന്ത്രിസഭയിലേക്ക് പോകുന്ന കാഴ്ചക്കാവും ഹരിയാന സാക്ഷ്യം വഹിക്കുക. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ജനനായക് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയത്.
ജെജെപി 10 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം 46- സീറ്റുകളാണ്.

Exit mobile version