മഹാരാഷ്ട്രയില്‍ വിജയപ്രതീക്ഷയില്‍ ബിജെപി; ഫലം എത്തുന്നതിന് മുമ്പേ ലഡ്ഡുവും മാലയും റെഡി

ബിജെപി നേതാക്കള്‍ ലഡ്ഡുവുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ വിജയപ്രതീക്ഷയില്‍ ബിജെപി. ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വിജയം ആഘോഷിക്കാന്‍ ബിജെപി ഓഫീസുകളില്‍ മാലയും ലഡ്ഡുവും ബെക്കേയുമെല്ലാം തെയ്യാറായി. ബിജെപി നേതാക്കള്‍ ലഡ്ഡുവുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 21 നായിരുന്നു ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

രാജ്യത്ത് കേരളമുള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ 51 മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലാണ് പുറത്ത് വരുന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും രണ്ടിടത്തും ബിജെപിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. അതിനാല്‍ തന്നെ വന്‍ പ്രതീക്ഷയിലാണ് ബിജെപി.

Exit mobile version