ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചെത്തിയ യുവതിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചു; പരാതി

ചെന്നൈയില്‍ സോഫ്റ്റവയര്‍ കമ്പനിയില്‍ ജോലി ചെയുന്ന യുവതിക്കാണ് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചത്

ചെന്നൈ:ചെന്നൈയില്‍ ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചെത്തിയ യുവതിക്ക് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചതായി പരാതി. ചെന്നൈയില്‍ സോഫ്റ്റവയര്‍ കമ്പനിയില്‍ ജോലി ചെയുന്ന യുവതിക്കാണ് ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചത്. ജോലി കഴിഞ്ഞ് ടെസ്റ്റിനെത്തിയ യുവതിയോട് വീട്ടില്‍ പോയി മാന്യമായ വസ്ത്രം ധരിച്ച് വരാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ത്രി ഫോര്‍ത്ത് ധരിച്ചെത്തിയ മറ്റൊരു സ്ത്രീക്കും സമാന അനുഭവമുണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷോര്‍ട്‌സ്, മുണ്ട്, ബര്‍മുഡ എന്നിവ ധരിച്ചെത്തിയ പുരുഷന്മാരെയും ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റിന് വരുമ്പോള്‍ പ്രത്യേക ഡ്രസ് കോഡ് നിര്‍ബന്ധമല്ലെങ്കിലും പുരുഷന്മാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കണമെന്ന് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. അതേസമയം ഇത്തരത്തിലുള്ള നടപടി സദാചാര പോലീസിങ്ങിന്റെ ഭാഗമല്ലെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആണെന്ന് അധികൃതര്‍ വ്യക്താമക്കി.

Exit mobile version