ടോള്‍ പിരിവില്‍ നിന്ന് രക്ഷനേടാന്‍ കാറില്‍ നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേരെഴുതി സഞ്ചാരം; ഒടുവില്‍ ഉടമസ്ഥന്‍ പിടിയില്‍

ഹൈദരാബാദില്‍ നിന്നുള്ള യുവാവ് ആണ് ഈ പണി ചെയ്തത്.

ഹൈദരാബാദ്: പൊതുനിരത്തിലെ ടോള്‍ പിരിവില്‍ നിന്ന് കരകയറാന്‍ പല അടവും എടുക്കുന്നവരുണ്ട്. റൂട്ട് മാറ്റി ഇടവഴി കേറിയും മറ്റും നിരവധി കള്ളത്തരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്നത് മറ്റൊരു തന്ത്രമാണ്. ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് എഴുതി വെച്ച് സഞ്ചരിക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള യുവാവ് ആണ് ഈ പണി ചെയ്തത്.

കാറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ എന്നാണ് ഇയാള്‍ പതിപ്പിച്ചിരുന്നത്. പെര്‍മനന്റ് അയണ്‍ പ്ലേറ്റില്‍ ap cm jagan എന്നെഴുതിയ നിലയിലായിരുന്നു കാര്‍. ജീഡിമെട്ലയില്‍ നിന്നുള്ള ട്രാഫിക് പോലീസ് സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. ഇതോടെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഉടമയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ടോള്‍ പ്ലാസകളിലെ നിന്നുള്ള പിരിവില്‍ നിന്നും പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തില്‍ കൃത്രിമത്വം കാണിച്ചതെന്ന് വാഹനത്തിന്റെ ഉടമസ്ഥനായ ഹരി രാകേഷ് പറയുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version