നാല് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളില്‍

ഏകദേശം മുപ്പത് വയസുള്ള യുവതിയുടെ മൃതദേഹമാണ് സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു

ന്യൂഡല്‍ഹി: സ്യൂട്ട് കേസിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ ബാവ്‌ന ഏരിയയിലാണ് സംഭവം. സ്യൂട്ട് കേസിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഏകദേശം മുപ്പത് വയസുള്ള യുവതിയുടെ മൃതദേഹമാണ് സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. കൊലപാതകശ്രമം നടന്നതായ സൂചനകളൊന്നും മൃതദേഹത്തില്‍ നിന്നും ലഭിച്ചിട്ടില്ല. പരിക്കേറ്റ പാടുകളോ വസ്ത്രത്തിന് കേടുപാടുകളോ ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Exit mobile version