ട്രാഫിക്കില്‍ കുടുങ്ങി പൈലറ്റ്; തലസ്ഥാനത്ത് എയര്‍ ഇന്ത്യ വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍

ഡല്‍ഹിയില്‍ നിന്ന് ബംഗളൂരിവിലേക്ക് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകിയത്

ബംഗലൂരു: ഡല്‍ഹിയില്‍ പൈലറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാര്‍ ഇരുന്നത് മൂന്ന് മണിക്കൂര്‍. ഡല്‍ഹിയിലെ ഗതാഗത കുരുക്കില്‍പെട്ട പൈലറ്റ് എത്താത്തതിനെ തുടര്‍ന്നാണ് വിമാനം വൈകിയത്. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരിവിലേക്ക് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ബുധനാഴ്ചയാണ് സംഭവം. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാന അധികൃതരോട് വിവരം അന്വേഷിച്ചു.

എന്നാല്‍ വിമാനത്തില്‍ ചെറിയ അറ്റക്കുറ്റപ്പണി നടക്കുകയാണെന്നും അരമണിക്കൂര്‍ വൈകുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലാത്തതിനാല്‍ യാത്രക്കാര്‍ ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സഹ പൈലറ്റ് എത്തിയിട്ടില്ലെന്ന് വിവിരം വിമാനത്തിലുണ്ടായിരുന്ന അധികൃതര്‍ യാത്രക്കാരോട് പറഞ്ഞത്. ഇതോടെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.20നാണ് പുറപ്പെട്ടത്. രാത്രി 7.09ന് ബംഗലൂരുവില്‍ എത്തി.

Exit mobile version