രാജ്യത്ത് കന്നുകാലികളുടെ എണ്ണത്തില്‍ വര്‍ധന

കന്നുകാലികളുടെ എണ്ണത്തില്‍ 51 കോടിയില്‍ നിന്ന് 53 കോടിയായി ഉയര്‍ന്നതായി സെന്‍സെസ് കണക്കുകള്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2012 നെ അപേക്ഷിച്ച് കന്നുകാലികളുടെ എണ്ണത്തില്‍ 4.6 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ കന്നുകാലികളില്‍ നാലിലൊന്ന് പശുവാണുള്ളത്. കന്നുകാലികളുടെ എണ്ണത്തില്‍ 51 കോടിയില്‍ നിന്ന് 53 കോടിയായി ഉയര്‍ന്നതായി സെന്‍സെസ് കണക്കുകള്‍ വ്യക്തമാക്കി. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 18% വര്‍ധനവ് പശുക്കളില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്.

2012 മുതല്‍ 2019 വരെ രാജ്യത്ത് പശുക്കളില്‍ 10 ശതമാനം പെണ്‍പശുകള്‍ വര്‍ധിച്ചെന്നാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് 14 കോടി പെണ്‍ പശുക്കളാണുള്ളത്. തദ്ദേശീയ കന്നുകാലികളെക്കാള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത പശുക്കളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായതെന്ന് കണ്ടെത്തിയത്. രാജ്യത്ത് ജഴ്‌സി ഉള്‍പ്പെടെയുളള വിദേശ ഇന കറവപ്പശുക്കളുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തദ്ദേശീയ കന്നുകാലികളില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണുണ്ടായത്.

Exit mobile version