ഭാരതരത്‌നയ്ക്കായി സവര്‍ക്കറുടെ പേര് ശുപാര്‍ശ ചെയ്യും; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ബാന്ദ്ര രംഗശ്രദ്ധ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്

മുംബൈ: ഹിന്ദുമഹാസഭാനേതാവ് സവര്‍ക്കറുടെ പേര് ഭാരതരത്‌ന ബഹുമതിക്കായി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബിജെപി പ്രകടനപത്രിക. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് വാഗ്ദാനങ്ങള്‍. സവര്‍ക്കറുടെ പേരിനൊപ്പം സാമൂഹിക പരിഷ്‌കര്‍ത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവരുടെ പേരും ശുപാര്‍ശ ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ബാന്ദ്ര രംഗശ്രദ്ധ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. അടുത്തവര്‍ഷം അഞ്ചുകോടി തൊഴിലവസരങ്ങളും ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടാതെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറില്‍ (71 ലക്ഷം കോടി രൂപ) എത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ഇന്നലെ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുംബൈ ഘടകം അധ്യക്ഷന്‍ മംഗള്‍ പ്രബോധ് ലോധ എന്നിവരും പങ്കെടുത്തു.

Exit mobile version