പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഒരുങ്ങി അഞ്ഞൂറോളം ഭീകരര്‍; തടയാന്‍ തയ്യാറായി കരസേന

കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീര്‍: പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് അഞ്ഞൂറോളം ഭീകരര്‍
നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരര്‍ ജമ്മുകാശ്മീര്‍ വഴി ഇന്ത്യയിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവരം. പാകിസ്താന്‍ സഹായത്തോടെ ജമ്മുകാശ്മീരില്‍ കടന്നു കൂടിയ ഇരുന്നൂറോ, മുന്നൂറോ ഭീകരര്‍ ഇപ്പോഴും സംസ്ഥാനത്ത് ഉണ്ടെന്നും അവര്‍ നാട്ടുകാരായ ഭീകരരുമായിച്ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ ഭീകരര്‍ക്കെത്തിച്ചു കൊടുക്കുന്നതാണ് പാകിസ്താന്റെ പുതിയ രീതിയെന്നും പഞ്ചാബില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

Exit mobile version